‘ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പെറിയാൻ ശ്രമം’: അഭിഭാഷകനെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

Oplus_16908288

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ബി.ആർ. ഗവായിക്ക് നേരെ കോടതി നടപടിക്കിടെ ചെരിപ്പെറിയാൻ ശ്രമിച്ചെന്ന് ആരോപിച്ച്‌ അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച, ഒക്ടോബർ 27-ന് പരിഗണിക്കും.ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ നല്‍കിയ ഹർജി പരിഗണിക്കുന്നത്. ഒക്ടോബർ 6-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.അറ്റോർണി ജനറലിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് എസ്.സി.ബി.എ. പ്രസിഡന്റും സീനിയർ അഭിഭാഷകനുമായ വികാസ് സിംഗ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് വേണ്ടി ഹർജി ഫയല്‍ ചെയ്തത്. സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയും ഈ നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.നേരത്തെ, ഒക്ടോബർ 16-ന് കേസ് പരാമർശിച്ചപ്പോള്‍, ഈ വിഷയം വീണ്ടും ഉയർത്തുന്നതില്‍ ബെഞ്ച് മടി കാണിച്ചിരുന്നു. CJI തന്നെ തുടർനടപടികള്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തില്‍, കോടതിയുടെ വിലപ്പെട്ട സമയം കൂടുതല്‍ പ്രധാനപ്പെട്ട കേസുകള്‍ക്കായി ഉപയോഗിക്കാമെന്നായിരുന്നു ജഡ്ജിമാരുടെ നിരീക്ഷണം.എങ്കിലും, സുപ്രീം കോടതിയുടെയും നിയമ സ്ഥാപനത്തിന്റെയും അന്തസ്സിനെ ബാധിക്കുന്ന വിഷയമാണിതെന്ന് സീനിയർ അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു. പ്രതിയായ അഭിഭാഷകൻ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച്‌ മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ തുടരുന്നതിലും ആക്രമണത്തെ ഓണ്‍ലൈനില്‍ മഹത്വവല്‍ക്കരിക്കുന്നതിലും SCBA ആശങ്ക രേഖപ്പെടുത്തി. ഇത്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തടയാൻ ഒരു “ജോണ്‍ ഡോ” ഉത്തരവിനും SCBA ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *