ന്യൂഡല്‍ഹി: കലാപക്കേസില്‍ ഡല്‍ഹി നിയമമന്ത്രി കപില്‍ മിശ്രക്ക് എതിരെ അന്വേഷണം വേണമെന്ന് കോടതി. റൗസ് അവന്യൂകോടതിയാണ് ഉത്തരവിട്ടത്.വടക്കു-കിഴക്കൻ ഡല്‍ഹിയിലുണ്ടായ കലാപത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.2020ല്‍ കലാപമുണ്ടായിരുന്ന സമയത്ത് ആ പരിസരത്ത് ഉണ്ടായിരുന്നില്ല, അതിനാല്‍ തനിക്കെതിരെ കേസ് എടുക്കാൻ പാടില്ല എന്നായിരുന്നു കപില്‍ മിശ്രയുടെ നിലപാട്.
എന്നാല്‍ മൊബൈല്‍ ടവർ പരിശോധനയുടെ അടിസ്ഥാനത്തില്‍ കലാപസമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നെന്നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചത്. കപില്‍ മിശ്രക്കെതിരെ അഞ്ച് വർഷമായി കേസെടുത്തുള്ള അന്വേഷണം ഡല്‍ഹി പൊലീസ് ആരംഭിച്ചിരുന്നില്ല. പലതരത്തില്‍ ഹരജി കൊടുത്തുകൊണ്ട് അന്വേഷണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു കപില്‍ മിശ്ര ചെയ്തത്.