കൊച്ചി: ഡിജിറ്റൽ റീസർവേയ്ക്കായി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ ക്രമക്കേട് ആരോപിച്ചു നൽകിയ ഹർജിയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയതിന് ഹർജിക്കാരനോട് ക്ഷമാപണം പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.തൃശൂർ ഒല്ലൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാജി കോടങ്കണ്ടത്തിലിനോടാണ് കോടതി ഇങ്ങനെ ആവശ്യപ്പെട്ടത്.ഡിജിറ്റല്‍ സര്‍വ്വേ ഉപകരങ്ങള്‍ വാങ്ങിയതില്‍ ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ രാജന്റെ പരാതിയിലാണ് ഉത്തരവ്.ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കെ രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കഴിഞ്ഞ തവണ പരാതി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഷാജി ജെ കോടങ്കണ്ടത്തിനോട് വിശദീകരണം തേടിയത്.
ഇല്ലാത്ത ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് പ്രചരിപ്പിച്ച സ്ഥാനാർത്ഥി ക്ഷമാപണം നടത്തണം
