സി.ജെ റോയിയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി

സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു.റിട്ടയ‍ർട് ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ഉയർത്തുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണം. ഇൻകം ടാക്സ് – ഇ ഡി പരിശോധനയില്‍ പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി. ഒരു മുറിയില്‍ പരിശോധന നടക്കുമ്പോള്‍ മറ്റൊരു മുറിയില്‍ പോയി സ്വയം നിറയൊഴിക്കാൻ ആകുന്നതെങ്ങനെ എന്നും ചോദ്യം.അതേസമയം, കേസില്‍ റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയില്‍. റോയിയുടെ ഡയറിയില്‍ ആത്മഹത്യ കുറിപ്പിന് സമാന വിവരങ്ങള്‍. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടുവെന്നും കുറിപ്പില്‍. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും കുറിപ്പില്‍ ഡയറിയില്‍. കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.റോയിയുടെ കുടുംബത്തിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തും . റോയിയുടെ ഫോണിൻ്റെ പാസ്‌വേര്‍ഡ്‌ കണ്ടെത്തനാണ് ശ്രമം . കോണ്‍ഫിഡൻ്റ് ഗ്രൂപ്പിൻ്റെ ഓഫീസിലെ കൂടുതല്‍ സിസിടി വി ദൃശ്യങ്ങളും ശേഖരിക്കും . റോയി മരിക്കുന്ന സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും . ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് സി ജെ റോയി മരിച്ചതെന്നാണ് കുടുംബത്തിൻ്റെ പരാതിപോസ്റ്റ്മോർട്ടത്തില്‍ റോയിയുടെ നെഞ്ചിന്‍റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. 6. 35 മില്ലിമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തില്‍ നിന്നും ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറൻസിക് പരിശോധനക്ക് അയച്ചു.കർണാടക സിഐ ഡി സംഘമാണ് റോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും . ചട്ടം ലംഘിച്ചാണ് കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബംഗളൂരുവിലെത്തി പരിശോധന നടത്തിയതെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് നല്‍കിയ പരാതിയില്‍ പറയുന്നു. തോക്ക് ലൈസൻസ് ഉണ്ടോ എന്ന പരിശോധന പോലും നടത്തിയില്ല. സാധാരണ തോക്ക് വാങ്ങിവെച്ചശേഷം മാത്രമെ റെയ്ഡ് നടത്തൂ.ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നല്‍കാനായി വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായാണ് സഹപ്രവർത്തകർ നല്‍കുന്ന വിവരം. അശോക്‌നഗർ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ ജോസഫ് സമർപ്പിച്ച പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്.താൻ ക്യാബിനിലേക്ക് കയറാൻ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി സമ്മതിച്ചില്ലെന്ന് ജോസഫ് പറഞ്ഞു. ആരെയും കയറ്റിവിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. 10 മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. കതക് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളില്‍ കയറിയപ്പോള്‍ ഷർട്ടില്‍ നിറയെ ചോരയുമായി കസേരയിലിരിക്കുന്ന നിലയിലായിരുന്നു റോയ്. പള്‍സ് ഇല്ലെന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ മെഡിക്കല്‍ സ്റ്റാഫ് പറഞ്ഞത്. ഉടൻ തന്നെ ആംബുലൻസില്‍ ബംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിച്ചെന്നും ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *