ബിജെപി നേതാവും ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാർഥിയുമായ ബി ഗോപാലകൃഷ്ണന്റെ ‘ഹിന്ദു എം എല്‍ എ’ വിദ്വേഷ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.വിദ്വേഷ പരാമർശത്തില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെയുള്ള ഇത്തരം പരാമർശങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും ആരാഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം എന്തിനാണ് എന്ന ചോദ്യവും ഹൈക്കോടതി ഉയർത്തി. വിദ്വേഷ പരാമർശത്തില്‍ ഇതിനോടകം തന്നെ നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടർനടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷൻ കോടതിയില്‍ ഉറപ്പുനല്‍കി.
ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയെടുത്തു? പെരുമാറ്റച്ചട്ടം എന്തിന്? ചോദ്യങ്ങളുമായി ഹൈക്കോടതി; ‘നടപടിയെടുക്കാൻ 2 മാസം സമയം’
