വോട്ടർപട്ടിക തീവ്ര പരിഷ്കരണം: ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് എതിർപ്പറിയിക്കാൻ രണ്ടാഴ്ച കൂടി സമയം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തെ തുടർന്ന് ഒഴിവാക്കപ്പെട്ട ബിഹാറിലെ വോട്ടർമാർക്ക് എതിർപ്പറിയിക്കാൻ രണ്ടാഴ്‌ച കൂടി സമയം നൽകി സുപ്രിംകോടതി. തെരഞ്ഞെടുപ്പ് കമ്മിഷൻ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും നിർദേശം.പേരുൾപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ സഹായിക്കണമെന്നും കോടതി. പരിഷ്കരണ നടപടികളിൽ സുപ്രിംകോടതി നിരീക്ഷണം തുടരും.നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവരണമെന്നും സുപ്രിംകോടതി അറിയിച്ചു. വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ സുപ്രിംകോടതി നിരീക്ഷണം തുടരും. നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രിംകോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ആവശ്യം. സെപ്തംബർ 15ന് ശേഷം പരാതികൾ ഉണ്ടാകില്ലെന്നും കമ്മീഷൻ സുപ്രിംകോടതിയെ അറിയിച്ചു.വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ ഓൺലൈനായും അപേക്ഷ നൽകാമെന്നും നേരിട്ട് അപേക്ഷ നൽകണമെന്ന് നിർബന്ധമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. 11 രേഖകളിൽ ഏതെങ്കിലുമോ, ആധാർ കാർഡോ സഹിതം അപേക്ഷ നൽകാം. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പാർട്ടികൾ സഹകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രിംകോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *