ലൈംഗികാതിക്രമ കേസിൽ രേവണ്ണയെ കുറ്റവിമുക്തനാക്കി ബെംഗളൂരു കോടതി; മകൻ പ്രജ്വൽ രണ്ടാം പ്രതി

ബെംഗളൂരു:ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രിയും ജെഡിഎസ് സിറ്റിങ് എംഎൽഎയുമായ എച്ച്‌ഡി രേവണ്ണ കുറ്റവിമുക്തൻ. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. രേവണ്ണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന ഐപിസി സെക്ഷൻ 354 പ്രകാരമുള്ള ലൈംഗികാതിക്രമ കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കി. ഇതോടെ രേവണ്ണയ്‌ക്കെതിരായ രണ്ട് വകുപ്പുകളും, ഒന്ന് ഹൈക്കോടതിയും മറ്റൊന്ന് ബെംഗളൂരു കോടതിയും ഒഴിവാക്കിയതോടെ ലൈംഗികാതിക്രമ കേസിൽ നിന്ന് രേവണ്ണ പൂർണ്ണമായും കുറ്റവിമുക്തനായി.അതേസമയം മുൻ എംപിയും രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണ ഇതേ കേസിൽ രണ്ടാം പ്രതിയാണെന്ന് കോടതി വ്യക്തമാക്കി. ബലാത്സംഗം, ലൈംഗികാതിക്രമം, ലൈംഗിക പീഡനം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രജ്വലിനെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പ്രജ്വലിനെതിരായ കുറ്റങ്ങൾ സംബന്ധിച്ച വിചാരണ ഇപ്പോഴും കോടതിയിൽ പുരോഗമിക്കുകയാണ്.തിങ്കളാഴ്‌ച നടന്ന വാദത്തിനിടെ 42-ാം മത് എസിജെഎം കോടതിയിലെ ജഡ്‌ജി കെ എൻ ശിവകുമാർ, പരാതി ഫയൽ ചെയ്‌തത് ഗണ്യമായ കാലതാമസത്തിന് ശേഷമാണ് എന്നും കേസ്‌ രജിസ്‌റ്റർ ചെയ്‌തത് വൈകിയാണെന്നും നിരീക്ഷിച്ചു. ലൈംഗികാതിക്രമ കേസിൽ രേവണ്ണ കുറ്റക്കാരനാകാൻ അർഹനാണെന്ന് ചൂണ്ടിക്കാട്ടി. അതേസമയം ഐപിസി സെക്ഷൻ 354 എ പ്രകാരം പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പരിഗണിക്കാനാവില്ലെന്ന് ശിവകുമാർ പറഞ്ഞു. തൽഫലമായി രേവണ്ണക്കെതിരെ ചുമത്തിയിരിക്കുന്ന ഐപിസി സെക്ഷൻ 354 എ (ലൈംഗികാതിക്രമം) പ്രകാരമുള്ള കുറ്റം ഒഴിവാക്കുകയായിരുന്നു.”ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യത്തിന് പരാതി നൽകുന്നതിനോ പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനോ കാലതാമസം വരുത്തുന്നത് കേസുമായി യോജിക്കുന്നതല്ല. അതിനാൽ ഒന്നാം പ്രതിക്കെതിരെ ഐപിസി സെക്ഷൻ 354 എ പ്രകാരമുള്ള കുറ്റകൃത്യം പരിഗണിക്കാൻ വിസമ്മതിക്കുന്നു,” എന്ന് കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *