കൊച്ചി: ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് ഐടി വ്യവസായി വേണുഗോപാലകൃഷ്ണന്‍. കാക്കനാട് സ്വദേശിയായ വേണുഗോപാലകൃഷ്ണനും ഇയാളുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരും ഒരു സ്വതന്ത്ര ഡയറക്ടറുമാണ് മുന്‍കൂര്‍ ജാമ്യം നേടിയത്.ജീവനക്കാരായ ജേക്കബ്ബ് പി തമ്പി, എബി പോള്‍, സ്വതന്ത്ര ഡയറക്ടറായ ബിമല്‍രാജ് ഹരിദാസ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 13 വരെ രണ്ടുമുതല്‍ നാല് വരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വിലക്കി.
ലൈംഗികാതിക്രമ പരാതി; ഐടി കമ്പനി ഉടമ മുന്‍കൂര്‍ ജാമ്യം തേടി
