കൊച്ചി: സിപിഎം നേതാവ് പി കെ ശ്രീമതിക്കും കുടുംബത്തിനുമെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷണൻ. ഹൈക്കോടതിയിലെത്തിയ കേസ് മധ്യസ്ത ചർച്ചക്കൊടുവിലാണ് മാപ്പ് പറഞ്ഞ് ഒത്തുതീർപ്പാക്കിയത്. ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട കേസാണ് ഇതോടെ ഒത്തുതീർപ്പായത്. തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും വസ്തുതകൾ മനസിലാക്കാതെയുള്ള അധിക്ഷേപം ഭൂഷണമല്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചു.
പി കെ ശ്രീമതിക്കും കുടുംബത്തിനുമെതിരായ അപകീര്‍ത്തി പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബി ഗോപാലകൃഷ്ണൻ
