ഈ മാസം 20ന് പമ്ബാ തീരത്ത് തിരുവിതാംകൂർ ദേവസ്വംബോർഡും സർക്കാരും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് എന്ന സംഘടനയുടെ ഹർജിയാണ് പരിഗണിക്കുന്നത്. മതേതര നിലപാടുന്നയിച്ച് അധികാരത്തിലെത്തിയ സർക്കാർ മതപരമായ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനം എന്ന് കാട്ടിയാണ് ഹർജി നല്‍കിയിരിക്കുന്നത്.ജസ്‌റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് തിരുവിതാകൂർ ദേവസ്വംബോർഡ് പണം ചെലവഴിക്കരുതെന്ന് നിർദ്ദേശം നല്‍കണമെന്നും ഹർജിയില്‍ ആവശ്യമുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് മറ്റൊരു സംഘടന നല്‍കിയ ഹർജി അതേസമയം നാളെയാണ്ട കോടതി പരിഗണിക്കുന്നത്.മൂന്ന് വർഷത്തിനിടെ രണ്ട് തവണ ശബരിമല ദർശനം നടത്തിയവർക്കാണ് അയ്യപ്പസംഗമത്തില്‍ പ്രവേശനം ലഭിക്കുക. പൊതുജനങ്ങളുടെ പ്രവേശനം ഉപാധികളോടെ മാത്രമേ സാദ്ധ്യമാകൂ. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തില്‍ നിന്നടക്കം കേന്ദ്രമന്ത്രിമാർ എന്നിവർ സംഗമത്തിനെത്തും. 500 വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം. വെർച്വല്‍ ക്യൂ പോർട്ടലില്‍ രജിസ്റ്റർ ചെയ്‌താല്‍ മാത്രമേ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാൻ സാധിക്കൂ.
അയ്യപ്പസംഗമം നടത്തുന്നതില്‍നിന്ന് സര്‍ക്കാരിനെയും ദേവസ്വംബോര്‍ഡിനെയും തടയണം, ഹര്‍ജി ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി
