2025 ലെ ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി.സെപ്റ്റംബർ 14 നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ അടിയന്തര വാദം കേള്‍ക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.മത്സരം ഞായറാഴ്ചയാണ് ദയവായി കേസ് ലിസ്റ്റ് ചെയ്യണം എന്ന ഹർജിക്കാരുടെ വാദത്തിന് മറുപടിയായി ബെഞ്ച് “മത്സരം തുടരണം” എന്നും സുപ്രീം കോടതി.കായികവിനോദത്തെ വൈകാരിക ദേശീയതയുമായി ബന്ധിപ്പിച്ചായിരുന്നു ഹർജി സമർപ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും നിരക്കാത്ത സന്ദേശമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.അടിയന്തരമായി പരിഗണക്കണെം എന്നാവശ്യത്തിന് എന്താണ് ഇത്ര അടിയന്തരാവസ്ഥ? ഇതൊരു മത്സരമാണ്, അങ്ങനെയിരിക്കട്ടെ എന്ന് സുപ്രീം കോടതി മറുപടി നല്കി.
ഏഷ്യാ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കണം എന്നാവശ്യപ്പെട്ട ഹര്‍ജി തള്ളി സുപ്രീം കോടതി
