നിലമ്പൂർ മുണ്ടേരി ഉള്‍വനത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാരനായ ആര്യാടന്‍ ഷൗക്കത്തിനു നിര്‍ദേശങ്ങളുമായി ഹൈക്കോടതി.2023 ലാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരന്‍ ഇപ്പോള്‍ എംഎല്‍എയായ സാഹചര്യത്തില്‍ വിഷയത്തില്‍ സജീവ ഇടപെടല്‍ വേണമെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കോടതിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കാതെതന്നെ ജനസേവനത്തില്‍ പോസിറ്റീവ് സമീപനം പ്രതീക്ഷിക്കുകയാണെന്നും വ്യക്തമാക്കി.പ്രദേശത്തെ ആദിവാസികള്‍ ആശ്രയിച്ചിരുന്ന പാലം പ്രളയത്തില്‍ തകര്‍ന്നെങ്കിലും പുനര്‍നിര്‍മിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിര്‍മാണം ഓഗസ്റ്റ് 20ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്.
ആദിവാസി കുടുംബങ്ങള്‍ക്ക് സജീവ ഇടപെടല്‍ വേണമെന്ന് ആര്യാടൻ ഷൗക്കത്തിനോടു കോടതി
