തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിർണായകം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ഹരജിയില്‍ കോടതി ഉത്തരവ് ഇന്ന്.തൊണ്ടിമുതല്‍ കേസില്‍ ആൻറണി രാജു സമർപ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആൻ്റണി രാജുവിന്റെ ആവശ്യം.മജിസ്റ്റേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാല്‍ ആൻറണി രാജുവിന് എംഎല്‍എയായി തിരികെയെത്താം. അപ്പീല്‍ തള്ളിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനടക്കം വെല്ലുവിളിയാകും.അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ കേസിലാണ് ആന്റണി രാജുവിനെ മൂന്നുവർഷത്തേക്ക് ശിക്ഷിച്ചത്.
തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിർണായകം,കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ഹർജിയില്‍ കോടതി ഉത്തരവ് ഇന്ന്
