തൊണ്ടിമുതല്‍ തിരിമറിക്കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രിംകോടതിയെ സമീപിച്ചു.കേസില്‍ കുറ്റക്കാരനാണെന്ന വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ മൂന്നു വർഷം തടവിനാണ് മുൻമന്ത്രി ആന്റണി രാജുവിനെ വിചാരണക്കോടതി ശിക്ഷിച്ചത്.
തൊണ്ടിമുതല്‍ കേസ്: ശിക്ഷാവിധി മരവിപ്പിക്കണം; ആന്റണി രാജു സുപ്രീംകോടതിയില്‍
