അഖില്‍ പി ധര്‍മജനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി

Oplus_16908288

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി.യുവ നോവലിസ്റ്റ് അഖില്‍ പി ധര്‍മജന്റെ പരാതിയിലാണ് കേസെടുത്തത്. സെപ്റ്റംബര്‍ പതിനഞ്ചിന് ഇന്ദു മേനോന്‍ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു.ജൂറിയെ സ്വാധീനിച്ചും അഴിമതി നടത്തിയുമാണ് അഖില്‍ പി ധര്‍മജന്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതെന്നായിരുന്നു ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. പരാമര്‍ശം പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലാണ് അഖിലിനെ യുവ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാര്‍ഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നും അവാര്‍ഡ് നേട്ടത്തെ കുറിച്ച്‌ ഇന്ദു മേനോന്‍ വിമര്‍ശിച്ചിരുന്നു. വളരെ റെസ്‌പെക്റ്റഡ് ആയ എഴുത്തുകാരിയാണ് ഇന്ദു മേനോന്‍ എന്നും അവര്‍ പറഞ്ഞത് വേദനയുണ്ടാക്കിയെന്നും അഖില്‍ പി ധര്‍മജന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *