യോഗി ആദിത്യനാഥ് സര്‍ക്കാരിന് തിരിച്ചടി; യു.പിയില്‍ അടച്ചിട്ട 30 മദ്‌റസകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

Oplus_16908288

സംസ്ഥാനത്തെ മദ്റസകള് അടച്ചുപൂട്ടാനുള്ള ഉത്തര്പ്രദേശിലെ യോഗി ആദിത്യനാഥ് സര്ക്കാരിന്റെ നീക്കങ്ങള്ക്ക് ശക്തമായ തിരിച്ചടി നല്കി അലഹാബാദ് ഹൈക്കോടതി.ശ്രാവസ്തി പ്രദേശത്ത് സര്ക്കാര് അടച്ചുപൂട്ടിയ 30 മദ്റസകള് ഉടന് തുറന്നുകൊടുക്കാന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് ഉത്തരവിട്ടു. സര്ക്കാരിന്റെ നടപടിക്കിരയായി അടച്ചുപൂട്ടിയ മദ്റസത്തുല് മുഈനുല് ഇസ് ലാം കമ്മിറ്റി സമര്പ്പിച്ച ഹരജി പരിഗണിച്ച്‌ ജസ്റ്റിസ് പങ്കജ് ഭാട്ടിയയുടെ സിംഗിള് ബെഞ്ചിന്റെതാണ് സുപ്രധാന വിധി.മദ്റസകള്ക്ക് സ്ഥാപിച്ച മുദ്രകള് നീക്കാന് കോടതി ജില്ലാ ഭരണകൂടത്തിന് നിര്ദേശം നല്കി. മദ്റസകളുടെ വിശദീകരണംപോലും കേള്ക്കാതെയാണ് സര്ക്കാരിന്റെ നടപടിയെന്നും കോടതി നിരീക്ഷിച്ചു. മദ്റസകളെ കേള്ക്കാതെ ഏകപക്ഷീയമായി അവ പൂട്ടിയിട്ട നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന നിരീക്ഷണവും കോടതി നടത്തി. അടച്ചുപൂട്ടിയ മദ്റസകള് ബുള്ഡോസര് ഉപയോഗിച്ചു പൊളിച്ചുനീക്കാനായിരുന്നു യു.പി സര്ക്കാരിന്റെ നീക്കം. ഇവ തകര്ക്കാനുള്ള നീക്കം മദ്റസ കമ്മിറ്റിയുടെ ഹരജി പരിഗണിച്ച്‌ ഹൈക്കോടതി ജൂണില് സ്റ്റേചെയ്തിരുന്നു. തുടര്ന്നുള്ള വാദത്തിനൊടുവിലാണ് പൂട്ടിയവ തുറന്നുകൊടുക്കാന് കോടതി ഉത്തരവിട്ടത്.കേസില് ജംഇയ്യത്തുല് ഉലമായെ ഹിന്ദ് ആണ് മദ്റസ കമ്മിറ്റികള്ക്ക് വേണ്ടി നിയമസഹായം നല്കിയത്. കോടതി വിധി നീതിയുടെയും ഭരണഘടനയുടെയും വിജയമാണെന്ന് ജംഇയ്യത്ത് നേതാക്കളായ മൗലാന മഹ്മൂദ് അസദ് മദനിയും മൗലാന മഹ്മൂദ് മദനിയും പറഞ്ഞു. മദ്റസകള് പാവപ്പെട്ട കുട്ടികള്ക്ക് സൗജന്യ വിദ്യാഭ്യാസം നല്കുകയും അവരുടെ വ്യക്തിത്വം മെച്ചപ്പെടുത്തുകയും അവരെ നല്ല മനുഷ്യരും ഉത്തരവാദിത്തമുള്ള പൗരന്മാരുമാക്കി മാറ്റുകയും ചെയ്യുന്നതില് വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *