കൊച്ചി: നടിയെ അക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ്. 120B ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക്.കേസിൻ്റെ സെൻസേഷൻ ശിക്ഷ വിധിക്കുന്നതിൽ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല എന്ന് കോടതി. കുറ്റക്കാർ എല്ലാം 40 വയസ്സിന് താഴെ. വിധി പറയുന്നതിനിടെ നിർഭയ കേസ് പരാമർശിച്ച് കോടതി.യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവർ സഹായികൾ അല്ലേ എന്നും കോടതി പറഞ്ഞിരുന്നു. സ്ത്രീയുടെ ശരീരത്തിൽ സമ്മതമില്ലാതെ തൊടാൻ പാടില്ല എന്നതാണ് നീതിന്യായ വ്യവസ്ഥ. യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഉറപ്പാണോ എന്ന് എന്ന് കോടതി ചോദിപ്പോൾ ഉറപ്പാണെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ജഡ്ജിയുടെ കാര്യത്തിലും അങ്ങനെ തന്നെ അല്ലേ എന്നും കോടതി ചോദിച്ചു. റേപ്പിന്‍റെ കാര്യത്തിൽ മാത്രമോ എന്ന് കോടതി ചോദിച്ചപ്പോൾ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.പ്രതികൾക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യത ഇല്ലേ എന്ന് കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ സമൂഹത്തിന് മാതൃകയാകണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്ന് കോടതി പ്രതികരിച്ചു.പ്രതികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ മാക്സിമം ശിക്ഷ നൽകാനാകൂ എന്ന് പൾസര്‍ സുനിയുടെ അഭിഭാഷകൻ വാദിച്ചു. ഇവിടെ അതിജീവിതയുടെ നിസ്സഹായവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി പറഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്ന് നാലാം പ്രതി വിജീഷിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
നടിയെ അക്രമിച്ച കേസ്: പ്രതികൾക്ക് 20 വർഷം കഠിന തടവ്
