നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതി വീണ്ടും പരിഗണിക്കും

Oplus_16908288

നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതി വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. കേസിന്റെ വിധി പറയുന്ന തിയതി ഉടൻ അറിയാം. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. 2017-ലാണ് ഓടുന്ന വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ടത്. കേസിന്റെ ഭാഗമായി 1700-ലേറെ രേഖകളാണ് കോടതിക്ക്‌ കൈമാറിയത്. 261 സാക്ഷികളെയും വിസ്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *