അനുവാദം കൂടാതെ യുവതിയുടെ ചിത്രം പകർത്തിയ കേസില്‍ പ്രതിക്ക് 30,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി.യുവതിയുടെ സ്വകാര്യത ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിവില്‍ കോടതിയുടെ ഈ സുപ്രധാന വിധി. സംഭവത്തില്‍ യുവതി നേരത്തെ ക്രിമിനല്‍ കോടതിയെ സമീപിച്ചിരുന്നു. അന്ന് പ്രതിക്കെതിരെ 10,000 ദിർഹം പിഴ ചുമത്തിയിരുന്നു.ഇതിനുശേഷം പരാതിക്കാരി യുവാവിനെതിരെ അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.തുടര്‍ന്ന് കോടതി ഇയാളോട് പരാതിക്കാരിക്ക് 20,000 ദിര്‍ഹംകൂടി നല്‍കാനും യുവതിയുടെ കോടതിച്ചെലവ് വഹിക്കാനും ഉത്തരവിടുകയായിരുന്നു.
അനുവാദമില്ലാതെ ചിത്രമെടുത്തു; പ്രതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി അബൂദബി കോടതി
