15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും വിധിച്ച് കോടതി

പാലക്കാട്: 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.

ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി മണികണ്ഠനാണ് കോടതി ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്സോ കോടതിയുടേതാണ് വിധി. ‌20 സാക്ഷികളെ വിസ്തരിച്ച കേസിൽ 35രേഖകൾ ഹാജരാക്കി. 2022-ലാണ് സംഭവം. 15കാരിയെ വീട്ടിലെത്തി ലൈംഗിക അതിക്രമം നടത്തിയതെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *