സിനിമയിലൂടെ മൊബൈൽ നമ്പർ പരസ്യപ്പെടുത്തി; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമാതാക്കൾക്കെതിരെ കേസെടുക്കാൻ എറണാകുളം സിജെഎം കോടതി

എറണാകുളം: കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി സിനിമാ നിർമാതാക്കൾക്ക് എതിരെ കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. സിനിമയിലൂടെ വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തിയതിനാണ് നടപടി. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പറാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. നെറ്റ്ഫ്‌ളിക്‌സും മെറ്റാ കമ്പനിയും വാട്‌സ്ആപ്പും കേസില്‍ പ്രതികളാകും.കണ്ണൂർ സ്വദേശിയാണ് ഇതുസംബന്ധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയെ സമീപിച്ചത്. ഇയാളുടെ മൊബൈൽ നമ്പർ സിനിമയിൽ പലതവണ ആവർത്തിക്കുന്നുവെന്നും ഇതിലൂടെ തൻ്റെ സ്വകാര്യതയെ ലംഘിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. സിനിമ ഇറങ്ങിയതിന് ശേഷം തനിക്ക് ഭീഷണി കാളുകൾ വരുന്നു. തൻ്റെ ജീവിതത്തെയും തൊഴിലിനെയുമടക്കം ബാധിക്കുന്ന രീതിയിലാണ് സിനിമയിൽ തൻ്റെ നമ്പർ പരസ്യപ്പെടുത്തിയത്. തൻ്റെ അനുമതിയോടെയല്ല മൊബൈൽ നമ്പർ ഉപയോഗിച്ചതെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *