ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ കലക്ടർ സ്നേഹില്‍ കുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ പടക്ക വില്‍പ്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും, ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.
വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ
