വിവാദമായ ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു.സംഘർഷം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയെ പ്രതി നേരത്തെ ചേർത്തിരുന്നില്ല. ”പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ” പോലീസിനെതിരേ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ ശ്രീലേഖയെ കേസില്‍ പ്രതി ചേർത്ത് പൊലീസ് പ്രത്യേക റിപ്പോർട്ട് നല്‍കി. ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എംഎല്‍എ കമ്മീഷണർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.ശ്രീലേഖക്കൊപ്പം ഡെപൂട്ടി മേയർ ആശ നാഥനെയും പ്രതിചേർത്തിട്ടുണ്ട്. പൊലീസ് അവരുടെ ജോലി ചെയ്യട്ടെ എന്നായിരുന്നു ആർ ശ്രീലേഖയുടെ പ്രതികരണം. അതേസമയം, സിറ്റി കമ്മീഷണർക്കെതിരെ വിമര്‍ശനവുമായി വി കെ പ്രശാന്ത് വീണ്ടും രംഗത്തെത്തി. കമ്മീഷണർക്കെതിരെ അന്വേഷണം വേണമെന്ന് വി കെ പ്രശാന്ത് ആവശ്യപ്പെട്ടു. വിരമിച്ച ഉദ്യോഗസ്ഥരുടെ തിട്ടൂരം വാങ്ങി ഭരിക്കേണ്ടവരല്ല സേനയില്‍ ഉണ്ടാകേണ്ടതെന്നും പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് കമ്മീഷണറുടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പോടാ പുല്ലേ പൊലീസേ’ വിളി; ബിജെപിയുടെ വട്ടിയൂര്‍ക്കാവ് സ്റ്റേഷൻ മാര്‍ച്ചില്‍ ആര്‍ ശ്രീലേഖയെ പ്രതി ചേര്‍ത്ത് പൊലീസ്
