കൊച്ചി: ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ റിയൽ ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിന് മുൻപിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാൻ എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാൽ ഈ വിധി ലംഘിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് ചിത്രീകരണം.നടപ്പന്തലിൽ കേക്ക് മുറിച്ച് റിലീസ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. സെലിബ്രിറ്റികളോ ബ്ലോഗർമാരോ നടപ്പന്തലിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നായിരുന്നു വിധി.
ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂരിൽ രാജീവ് ചന്ദ്രശേഖറിന്റെ റീൽ ചിത്രീകരണം
