ദില്ലി കലാപഗൂഢാലോചന കേസില്‍ തുറന്ന കോടതിയില്‍ വാദമില്ല, ഉമര്‍ ഖാലിദിന്റെ പുനഃപരിശോധനാ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി കലാപഗൂഢാലോചന കേസില്‍ തുറന്ന കോടതിയില്‍ വാദമില്ല. കേസിലെ പ്രതിയായ ഉമർ ഖാലിദ് ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസുമാരായ അരവിന്ദ് കുമാറിന്റെയും എൻ വി അഞ്ജരിയയുടെയും ചേമ്പറിലാണ് വാദം കേള്‍ക്കുക. ജാമ്യം നിഷേധിച്ച ജനുവരി 5ലെ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവിശ്യം. 2020-ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ടാണ് ഉമർ ഖാലിദ് ജയിലില്‍ കഴിയുന്നത്. വിചാരണാ തടവുകാരനായി ജയിലില്‍ തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയില്‍ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോള്‍ പുനഃപരിശോധനാ ഹർജിയുമായി അദ്ദേഹം പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *