വിവാഹമോചനം വേണം, ഒപ്പം ഫ്ലാറ്റിന്‍റെ 50% -വുമെന്ന് ഭര്‍ത്താവ്, കുടുംബം നോക്കിയത് താനെന്ന് ഭാര്യ; കോടതി വിധി ഭാര്യയ്ക്കൊപ്പം

‘കുടുംബനാഥ’യായിരുന്നു ഭാര്യയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിംഗപ്പൂരില്‍ 70 -കാരൻറെ വിവാഹമോചന ഹർജി അനുവദിച്ച കോടതി.അദ്ദേഹത്തിന്‍റെ ഫ്ലാറ്റിന്‍റെ 90 ശതമാനവും ഭാര്യയ്ക്ക് അവകാശപ്പെട്ടതാണെന്ന് വിധിച്ചു. 70 -കാരനായ സിംഗപ്പൂരുകാരൻ ഭാര്യയുടെ ‘മേധാവിത്വം’ സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് 48 വർഷത്തെ വിവാഹ ബന്ധം ഉപേക്ഷിക്കാനായി വിവാഹമോചന ഹർജി നല്‍കിയത്. ഒപ്പം താനും അമ്മയുടെ ചേർന്ന് വാങ്ങിയ ഫ്ലാറ്റിന്‍റെ 50 ശതമാനം തനിക്ക് അവകാശപ്പെട്ടതാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, കുടുംബം നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന ആളായിരുന്നു ഭർത്താവെന്നും അദ്ദേഹം 24 വർഷമായി തന്നെ വിട്ട് ജീവിക്കുകയായിരുന്നെന്നും കുടുംബം തന്‍റെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രമാണ് മുന്നോട്ട് പോയതെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഭാര്യയുടെ ഭാഗത്താണ് ന്യായമെന്ന് കണ്ടെത്തിയ കോടതി ഫ്ലാറ്റിന്‍റെ 90 ശതമാനം ഓഹരിയും ഭാര്യയ്ക്ക് നല്‍കാൻ ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *