ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസ് മറ്റേതെങ്കിലും ബെഞ്ചിലേക്ക് മാറ്റണമെന്ന അരവിന്ദ് കെജ്രിവാളിന്റെ അഭ്യര്‍ത്ഥന ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ തള്ളി. മാര്‍ച്ച് 13 ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍, സ്ഥലംമാറ്റം ആവശ്യപ്പെട്ട എട്ട് പേര്‍ക്ക് ഇതുസംബന്ധിച്ച കത്ത് അയച്ചു,കേസ് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മയുടെ ബഞ്ചില്‍ തന്നെ തുടരുകയാണെങ്കില്‍ , ‘ നിഷ്പക്ഷമായ വാദം ഈ വിഷയത്തില്‍ ലഭിച്ചേക്കില്ലെന്ന് ‘ കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഫെബ്രുവരി 27 ന് വിചാരണ കോടതി കെജ്രിവാളിനെയും മറ്റ് 22 പ്രതികളെയും കേസില്‍ വെറുതെ വിട്ടതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയും കേസ് പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ ഈ വിഷയത്തില്‍ നോട്ടീസ് അയയ്‌ക്കുകയും സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പ്തല നടപടികള്‍ സ്വീകരിക്കാനുള്ള വിചാരണ കോടതി നിര്‍ദ്ദേശം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
മദ്യനയ അഴിമതിക്കേസ് : ജസ്റ്റിസ് ശര്‍മ്മയുടെ ബഞ്ചില്‍ നിന്ന് മാറ്റണമെന്ന കെജ്രിവാളിന്റെ അഭ്യര്‍ത്ഥന ഹൈക്കോടതി തളളി
