പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും.മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ചെന്നാറയില് അലിയാരിനാണ് (58) 20 വർഷം കഠിനതടവ് വിധിച്ചത്. 25,000 രൂപ പിഴയും അടയ്ക്കണം.മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷാണ് ശിക്ഷ വിധിച്ചത്. 2020 ഡിസംബർ 28-നാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ കാവുങ്കര ഭാഗത്ത് പുഴയില്‍ ചൂണ്ടയിടാനെത്തിയ 12 വയസ്സുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. കൂടുതല്‍ മീൻ കിട്ടുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർമാരായ എസ്. അജയകുമാർ, എം.എ. മുഹമ്മദ്, കെ.എസ്. ഗോപകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; മൂവാറ്റുപുഴയില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും
