കൊച്ചി: നടിയും താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേത മേനോന് എതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ആണ് കോടതി റദ്ദാക്കിയത്. എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ലെന്നും, പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി വ്യക്തമാക്കി.എഫ്ഐആറിൽ പറഞ്ഞ കാര്യങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരിക്ക് മാനഹാനി ഉണ്ടാക്കാനും സമൂഹത്തിൽ മാന്യമായ ജീവിതം നയിക്കുന്നവരെ അപകീർത്തിപ്പെടുത്താനുമാണ് പരാതി നൽകിയതെന്നും കോടതി വ്യക്തമാക്കി.അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലായിരുന്നു എറണാകുളം സെൻട്രൽ പൊലീസ് നടക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഐടി നിയമത്തിലെ 67 (എ) പ്രകാരമായിരുന്നു കേസെടുത്തത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയിൽ ആരോപണമുണ്ടായിരുന്നു.
നടി ശ്വേത മേനോനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി
