രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; 13 വര്‍ഷമായി കിടപ്പിലായ ഹരീഷ് റാണയുടെ വെൻ്റിലേറ്റര്‍ സഹായം പിൻവലിക്കാമെന്ന് സുപ്രീംകോടതി

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. 13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം അനുവദിക്കും.വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി നല്‍കിയത്. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതില്‍ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നല്‍കി വരുന്ന വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *