മാധ്യമ പ്രവർത്തകനെതിരായ തീവ്രവാദി പരാമർശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍കിഫിലിന്റെ പരാതിയിലാണ് നടപടി. ജനുവരി മൂന്നിന് നല്‍കിയ പരാതിയില്‍ കേസെടുത്ത വിവരം ഇന്നലെയാണ് കമ്മീഷൻ അറിയിച്ചത്.മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായതില്‍ വിശദീകരണം നല്‍കുന്നതിനിടയിലാണ് മാധ്യമപ്രവർത്തകന് നേരെ തീവ്രവാദി പരാമർശം നടത്തിയത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്ലിംകളുടെ വലിയ വാക്താവാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
മാധ്യമപ്രവര്‍ത്തകന് എതിരായ തീവ്രവാദി പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
