ദുബായി: ദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സാമ്പത്തിക തട്ടിപ്പുകാർ ജനങ്ങളെ ഫോണിൽ വിളിച്ച് വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അത്തരം വിവരങ്ങൾ കൈമാറരുതെന്നും ദുബായ് കോടതി നിർദേശിച്ചു. സർക്കാരിന്റെ ഒരു വകുപ്പും ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടു ഫോണിൽ ബന്ധപ്പെടില്ല.എമിറേറ്റ്സ് ഐഡി, മൊബൈൽ വിവരങ്ങൾ തുടങ്ങിയവയാണ് തട്ടിപ്പുകാർ ചോദിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ പേരുകളും തട്ടിപ്പുകാർ ദുരുപയോഗിക്കുന്നുണ്ട്. അജ്ഞാത നമ്പരുകളിൽ നിന്നു വരുന്ന ഇത്തരം ഫോൺ വിളികൾ പ്രോൽസാഹിപ്പിക്കരുതെന്നും സ്വകാര്യ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും കോടതി നിർദേശിച്ചു.
സാമ്പത്തിക തട്ടിപ്പുകാർക്ക് വ്യക്തി വിവരം നൽകരുതെന്ന് കോടതി
