മാധ്യമപ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ആള്‍ദൈവം ഗുർമീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെവിട്ടു.പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് റാം റഹിമിനെ വെറുതെ വിട്ടത്. മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി. കേസില്‍ റാം റഹിം ശിക്ഷിക്കപ്പെട്ട് ഏഴുവർഷത്തിനുശേഷമാണ് ഹൈക്കോടതിയുടെ വിധി വരുന്നത്. 2002ല്‍ ഹരിയാനയിലെ സിർസയില്‍ വീടിന്‍റെ മുന്‍പില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്.ഗുർമീത് റാം റഹിം സിങിനെതിരെ വാര്‍ത്ത നല്‍കിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.
മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകം; ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെ വിട്ടു
