ഡിഎ മെസേജ്: സർക്കാറിന്റെ സന്ദേശത്തിൽ എന്താണ് തെറ്റെന്ന് ഹർജിക്കാരോട് ഹൈക്കോടതി

കൊച്ചി: ഡിഎ അനുവദിച്ചതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് സർക്കാർ സന്ദേശം അയച്ചതിൽ എന്താണ് തെറ്റെന്ന് ഹർജിക്കാരോട് ഹൈക്കോടതി. എപ്പോൾ സന്ദേശം അയയ്ക്കണം എന്ന് സർക്കാരാണ് തീരുമാനിക്കുന്നത്. സ്വകാര്യത ലംഘിച്ചെന്ന് എങ്ങനെ പറയാനാകുമെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ വിരുദ്ധതയുണ്ടെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.ജീവനക്കാരുടെ വ്യക്തിഗത വിവരം ചോർത്തിയെന്ന്‌ ആരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ജീവനക്കാർക്ക് സന്ദേശം അയക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യവും ഹൈക്കോടതി‍ അംഗീകരിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ മൊബെെൽ ഫോണിൽ അയക്കേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് സമാന സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയ സർക്കാർ അതിന്റെ സ്‌ക്രീൻഷോട്ടുകളും കോടതിക്ക് കെെമാറി.

Leave a Reply

Your email address will not be published. Required fields are marked *