ശബരിമല സ്വർണ്ണക്കൊള്ളയില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിൻ്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.കട്ടിളപ്പാളി ദ്വാരപാലക കേസുകളില്‍ പ്രതിയാണ് ശങ്കരദാസ്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസിക്യൂഷൻ്റെ ആവശ്യം. പ്രതിയുടെ മെഡിക്കല്‍ റിപ്പോർട്ടുകള്‍ കോടതി പരിശോധിച്ചിരുന്നു. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡില്‍ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡില്‍ തുടരുകയാണ്.
ശബരിമല സ്വര്‍ണക്കൊള്ള: കെ പി ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യനീക്കം
