‘ദി കേരളാ സ്റ്റോറി 2; രാത്രിയില്‍ അടിയന്തര വാദം കേട്ട് കോടതി, അപ്പീലില്‍ ഇന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും

വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി 2 രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗില്‍ ബെഞ്ചിനെതിരായ അപ്പീലില്‍ ഇന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും.ഇന്നലെ ഉച്ചയ്ക്ക് ചിത്രം സ്റ്റേ ചെയ്ത സിംഗില്‍ ബെഞ്ച് നടപടിക്ക് പിന്നാലെ നിർമ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അടിയന്തര സ്വഭാവത്തില്‍ കണക്കിലെടുത്ത് കോടതി രാത്രി 7.30യ്ക്ക് വാദം കേള്‍ക്കാനും തയ്യാറായി. പൊതുതാത്പര്യ ഹർജിയായി വന്ന കേസ് എങ്ങനെ സിംഗിള്‍ ബെഞ്ചിന് കേസ് കേള്‍ക്കാൻ കഴിയുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ഹർജിക്കാർക്ക് ഹർജി ഫയല്‍ ചെയ്യാൻ നിയമപരമായ സാധുത എന്തെന്ന് കോടതി ചോദിച്ചു.കേന്ദ്ര സെൻസർ ബോർഡ് വിദഗ്ധ സമിതി ആണെന്നും സിംഗില്‍ ബെഞ്ചിന് അവരുടെ തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നുമാണ് നിർമ്മാതാക്കള്‍ വാദിച്ചത്. ടീസർ ഇറങ്ങി 16 ദിവസത്തിന് ശേഷമാണ് ഹർജിക്കാർ കോടതിയെ സമീപിച്ചതെന്നും ചിത്രം റിലീസ് ചെയ്തില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും നിർമ്മാതാക്കള്‍ പറഞ്ഞു. മലയാളികള്‍ക്ക് അപകീർത്തികരമായ ചിത്രം റിലീസ് ചെയ്യുന്നതെന്ന് ആഗോള തലത്തില്‍ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *