ന്യൂഡൽഹി: പ്രണയബന്ധം പരാജയപ്പെട്ടാൽ, വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന വാദം എല്ലായ്പ്പോഴും ഉന്നയിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. വിവാഹം കഴിക്കാനിരുന്ന യുവതി ആരോപിച്ച ബലാത്സംഗക്കുറ്റങ്ങൾ റദ്ദാക്കണമെന്ന യുവാവിൻ്റെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.നിങ്ങൾ പ്രായപൂർത്തിയായ വ്യക്തിയാണ്, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നിങ്ങളെ ആരെങ്കിലും വഞ്ചിച്ചെന്ന് പറയാനാകില്ല.
ഇന്നത്തെ ചെറുപ്പക്കാരിൽ ധാർമ്മികത, സദ്ഗുണങ്ങൾ എന്നീ ആശയങ്ങൾ വ്യത്യസ്തമാണ്. യാഥാസ്ഥിതിക ധാർമ്മികതയുടെയും മൂല്യങ്ങളുടെ യും സ്വാധീനത്തിലാണ് ഇതുപോലുള്ള പരാതികൾ ഉണ്ടാകുന്നത്. വ്യവസ്ഥിതിയുടെ പഴുതുകൾ കാരണം പുരുഷനുമേൽ കുറ്റം ചുമത്തപ്പെടുന്നെന്നും കോടതി നിരീക്ഷിച്ചു.