രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍, രാഹുല്‍ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും.തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഈ കേസില്‍ നിർണ്ണായക തീരുമാനം എടുക്കുക.സമാനമായ കുറ്റകൃത്യങ്ങള്‍ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയോടെയായിരുന്നു കോടതി നേരത്തെ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത് കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ രാഹുല്‍ ഈശ്വർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത് . ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കാൻ കോടതി അദ്ദേഹത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു.രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതി നല്കിയ യുവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ രാഹുല്‍ ഈശ്വർ നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കോടതി ഇന്ന് രാഹുല്‍ ഈശ്വറിന്റെ വിശദീകരണം കേട്ട ശേഷം ജാമ്യം റദ്ദാക്കണോ എന്ന കാര്യത്തില്‍ ഉത്തരവിടും. ജാമ്യം റദ്ദാക്കപ്പെട്ടാല്‍ അദ്ദേഹത്തിന് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരും.
പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്, രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
