നിലവിലെ ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്സണ് മാവുങ്കല്‍ സുപ്രീം കോടതിയില്‍.ഈ കേസിലെ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്തപ്പോള്‍ പീഡിപ്പിച്ചെന്ന കേസില്‍ താൻ ശിക്ഷ അനുഭവിക്കുകയാണെന്നും അതേപരാതിക്കാരിയെ പ്രായപൂർത്തിയായപ്പോള്‍ പീഡിപ്പിച്ചെന്ന മറ്റൊരു കേസില്‍ ശിക്ഷ വിധിക്കാനാകില്ലെന്നുമാണ് മോണ്സണ് സമർപ്പിച്ച ഹർജിയിലെ വാദം. ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് അഭിഭാഷകൻ പി വിഷ്ണു മോണ്‍സണായി ഹർജി സമർപ്പിച്ചത്.
മോണ്സണ് മാവുങ്കല്‍ സുപ്രീം കോടതിയില്‍; ബലാത്സംഗ കേസില്‍ വിചാരണ തടയണമെന്ന് ആവശ്യം, ഹര്‍ജി സമര്‍പ്പിച്ചു
