വനവിസ്തൃതിയുടെ കണക്കുനൽകിയില്ല, കേരളത്തിനെതിരേ കേന്ദ്ര വനം മന്ത്രാലയം സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേരളം വനവിസ്തൃതിയുടെ കണക്കുനൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. വിദഗ്ധസമിതി രൂപവത്കരിച്ച് വിസ്തൃതിയുടെ കണക്കെടുത്തെങ്കിലും നേരിട്ടുള്ള പരിശോധനയ്ക്ക് കൂടുതൽ സമയം ആവശ്യമാണെന്നു കാണിച്ച് ജൂലായിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നൽകിയ കത്താണ് മന്ത്രാലയം കോടതിക്ക് കൈമാറിയത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും രേഖകൾ സമർപ്പിച്ചുകഴിഞ്ഞു.വനം, തോട്ടങ്ങൾ, വനാതിർത്തിയിലെ സെറ്റിൽമെന്റുകൾ തുടങ്ങിയവ നിർണയിക്കാൻ സമിതി രൂപവത്കരിക്കണമെന്നും വനവിസ്തൃതിസംബന്ധിച്ച കണക്കുകൾ നൽകണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വനം നിർവചനം ഭേദഗതി ചെയ്യുന്നതിനെതിരായ കേസിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.വനം, തോട്ടങ്ങൾ, വനാതിർത്തിയിലെ സെറ്റിൽമെന്റുകൾ തുടങ്ങിയവ നിർണയിക്കാൻ സമിതി രൂപവത്കരിക്കണമെന്നും വനവിസ്തൃതിസംബന്ധിച്ച കണക്കുകൾ നൽകണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വനം നിർവചനം ഭേദഗതി ചെയ്യുന്നതിനെതിരായ കേസിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ അധ്യക്ഷതയിൽ വനം, റവന്യൂ, സർവേ, വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ, ലാൻഡ് യൂസ് ബോർഡ്, ദുരന്തനിവാരണ അതോറിറ്റി, നിയമവകുപ്പ് പ്രതിനിധികൾ എന്നിവരെയും ഉൾപ്പെടുത്തിയാണ് സംസ്ഥാനം വിദഗ്ധസമിതി രൂപവത്‌കരിച്ചത്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ, ഭൂവിനിയോഗ ബോർഡ് തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുമാത്രമാണ് സമിതി ശേഖരിച്ചിട്ടുള്ളത്. സ്ഥലപരിശോധനനടത്തി വനത്തോടുചേർന്നുള്ള പരിസ്ഥിതിദുർബല പ്രദേശങ്ങൾ, റിസർവ് വനം, ജനവാസകേന്ദ്രങ്ങൾ, കണ്ടൽക്കാടുകൾ തുടങ്ങിയവയെല്ലാം കൃത്യമായി അടയാളപ്പെടുത്തേണ്ടതുമുണ്ട്. ഇതിന് കൂടുതൽ സമയം വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.കൃത്യമായ കണക്കുനൽകിയില്ലെങ്കിൽ 1970-ലെ രേഖകളാവും സുപ്രീംകോടതി ആധികാരികമായി സ്വീകരിക്കുക. കോടതിയിൽനിന്ന് വിപരീത പരാമർശമുണ്ടായാൽ വനാതിർത്തിയിലെ കാർഷികമേഖല, തോട്ടങ്ങൾ, ജനവാസമേഖലകൾ എന്നിവയെയടക്കം ബാധിച്ചേക്കുമെന്നാണ് ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *