ശബരിമല സ്വർണക്കൊള്ള കേസില്‍ കുറ്റപത്രം കാര്യക്ഷമമാക്കാൻ സ്പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടാൻ എസ്‌ഐടി.രണ്ട് അംഗങ്ങളുടെ പാനല്‍ എസ്‌ഐടി കൈമാറും. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷല്‍ ജിപി എ. രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്.കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്‌ഐടി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതല്‍ നിയമസഹായം വേണമെന്നും എസ്‌ഐടി ആവശ്യപ്പെട്ടു. ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തീരുമാനം.കട്ടിള പാളി ദ്വാരപാലക പാളി കേസുകളില്‍ പ്രത്യേകം പ്രത്യേകം സ്പെഷല്‍ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. പ്രതിഭാഗത്ത് ഹാജരാകുന്നത് രണ്ടു മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ അഭിഭാഷക നിരയാണ്.
ശബരിമല സ്വര്‍ണക്കൊള്ള കേസ്; സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരുടെ നിയമസഹായം വേണമെന്ന് എസ്‌ഐടി
