സര്‍ക്കാരിനെതിരായ വാ‍ര്‍ത്ത നൽകിയതിന്റെ പേരിൽ വൈദ്യുതി വിഛേദിച്ച നടപടി തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി:പഞ്ചാബ് കേസരി പത്ര ഗ്രൂപ്പിന് വൈദ്യുതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി തടഞ്ഞ് സുപ്രീം കോടതി.സര്‍ക്കാരിന് എതിരായ വാ‍ര്‍ത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ വൈദ്യുതി ബന്ധം വിഛേദിച്ചത് ഉടൻ പുനസ്ഥാപിക്കാൻ ഉത്തരവ് നൽകി.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോര്‍ട് അടിസ്ഥാനമാക്കിയായിരുന്നു പഞ്ചാബ് സര്‍ക്കാരിന്റെ നടപടി.ബോർഡിന്റെ തീരുമാനം കാരണം ദിനപത്രത്തിന്റെ പ്രസിദ്ധീകരണത്തെ ബാധിച്ചതായി കാണിച്ചുള്ള ഹര്‍ജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അടിയന്തര വാദം കേൾക്കുകയായിരുന്നു.സർക്കാർ നയങ്ങളെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണങ്ങൾ നാടിന് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.പത്ര ഉടമകളുടെ ഹോട്ടലുകൾ അടച്ചുപൂട്ടുകയുടെ ഉടമകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.മാധ്യമങ്ങളോട് ഉള്ളടക്കം ഇല്ലാതാക്കാനോ നീക്കം ചെയ്യാനോ പറയേണ്ടത് കോടതിയുടെ കടമയല്ലെന്ന് ഓര്‍മ്മപ്പെടുത്തിയ കോടതി കേസിന്റെ മെറിറ്റിൽ ഉടൻ ഇടപെട്ടില്ല.പകരം വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ നിര്‍ദ്ദേശിച്ചു.പഞ്ചാബ്,ഹരിയാന ഹൈക്കോടതി ഹർജി പരിഗണിച്ചിരുന്നു.എന്നാൽ വിധി മാറ്റിവെച്ചു.ഇത് പത്രത്തിന്റെ പ്രസിദ്ധീകരണത്തെ ബാധിച്ചു.കേസരി ഗ്രൂപ്പ് മലിനീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതായി ആം ആദ്മി സർക്കാരിന്റെ അഭിഭാഷകൻ വാദച്ചു.

Leave a Reply

Your email address will not be published. Required fields are marked *