സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള അഴിമതി കേസുകളിലെ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിയമം ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു.കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചില്‍ ഭിന്ന വിധിയുണ്ടായതിന് പിന്നാലെയാണ് ഭരണഘടന ബെഞ്ചിന് വിട്ടത്. നിയമം ഭരണഘടന വിരുദ്ധമല്ലെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥന് വിധിച്ചു.വ്യവസ്ഥ അഴിമതിക്കാരെ സംരക്ഷിക്കുമെന്നും നിയമം ഭരണഘടന വിരുദ്ധമാണെന്നുമാണ് ജസ്റ്റിസ് ബി വി നാഗരത്നയുടെ നിരീക്ഷിക്കണം. അഴിമതി നിരോധന നിയമത്തില്‍ 2018 ലെ ഭേദഗതി പ്രകാരം ചേര്‍ത്ത സെക്ഷന്‍ 17എ യുടെ സാധുത പരിശോധിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്ന ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയുളള അഴിമതി കേസുകളിലെ അന്വേഷണം; മുന്‍കൂര്‍ അനുമതി വേണമെന്ന നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജി ഭരണഘടന ബെഞ്ചിന്
