നിലമ്പൂരില്‍ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീംകോടതി.ഹൈക്കോടതി നടപടിക്കെതിരേ നൂറുല്‍ ഇസ്ലാം സാംസ്കാരിക സംഘം നല്കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം.നൂറ് പള്ളികളുണ്ടെന്നു കരുതി എങ്ങനെയാണ് ഹൈക്കോടതിക്ക് അനുമതി നിഷേധിക്കാനാവുന്നതെന്ന് കോടതി ചോദിച്ചു. നിലവിലെ കേസിലെ എതിർ കക്ഷികള്‍ക്ക് നോട്ടീസയച്ച സുപ്രീംകോടതി, പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കരുതെന്ന് നിർദേശിച്ചു. ഈ വിഷയത്തില്‍ രമ്യമായ പരിഹാരമാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.മലപ്പുറം നിലമ്ബൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ ഇസ്ലാമിക് സാസ്ക്കാരിക സമിതി നല്കിയ അപേക്ഷ ജില്ലാ കലക്റ്റർ തള്ളിയതോടെയാണ് സംഘം ഹൈക്കോടതിയെ സമീപിച്ചത്.കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവില്‍ സമാനമായ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ച കലക്റ്ററുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്കുകയായിരുന്നു. ഇതിനെതിരേയാണ് സംഘം സുപ്രീം കോടതിയെ സമീപിച്ചത്.
മലപ്പുറം പള്ളി വിഷയത്തില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി
