പുതിയ കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അറസ്റ്റില്‍

പത്തനംതിട്ട സ്വദേശിനി നല്‍കിയ പുതിയ പരാതിയില്‍ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പരാതിയെ തുടർന്ന് പാലക്കാട് നഗരത്തിലെ കെപിഎം റീജ്യൻസി ഹോട്ടലില്‍ നിന്നും അർധരാത്രിയോടെ പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്. പത്തനംതിട്ടയില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.ഗുരുതര ആരോപണങ്ങളാണ് പുതിയ പരാതിയില്‍ ഉള്ളത്. ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തിയുള്ള ഗർഭചിദ്രം, സാമ്ബത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. നിർണായക തെളിവുകളും പരാതിക്കാരി സമർപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.ഇ മെയിലിലൂടെയായിരുന്നു പരാതി ലഭിച്ചത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, തുടർന്ന് പഴുതടച്ച നീക്കങ്ങളാണ് നടത്തിയത്. രാഹുലിന്‍റെ ജീവനക്കാർ അടക്കം പോയ ശേഷമാണ് പൊലീസിന്റെ നടപടി ആരംഭിച്ചത്. വിവരം ചോരാതിരിക്കാൻ അന്വേഷണ സംഘം പ്രത്യേക കരുതല്‍ സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *