തൊണ്ടി മുതല്‍ കൃത്രിമക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗണ്‍സില്‍ ഇന്ന് വൈകിട്ട് പരിഗണിക്കും.മുൻ മന്ത്രിയുടെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗണ്‍സില്‍ വിലയിരുത്തല്‍.തൊണ്ടിമുതല്‍ കേസില്‍ മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എംഎല്‍എ സ്ഥാനം നഷ്ടമായ ആന്റണി രാജുവിന്റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.കേസുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നുള്ള നടപടികളുടെ ഭാഗമായി വിഷയം പരിഗണിക്കുന്ന ബാർ കൗണ്‍സിലിന്റെ മൂന്നംഗ അച്ചടക്ക സമിതി ആന്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികള്‍ക്കും നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗണ്‍സില്‍ കടക്കുക. കേസില്‍ മൂന്നുവർഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.
തൊണ്ടി മുതല്‍ കൃത്രിമക്കേസ്; ആന്‍റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാര്‍ കൗണ്‍സില്‍ ഇന്ന് പരിഗണിക്കും
