ന്യൂഡൽഹി: വ്യാജ ബലാത്സംഗ ആരോപണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. വ്യാജ ബലാത്സംഗ ആരോപണങ്ങൾ കുറ്റാരോപിതരിൽ ജീവിതകാലം മുഴുവൻ ഉണങ്ങാത്ത മുറിവുണ്ടാക്കുമെന്നും ഇരയ്ക്കും പ്രതിക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ദൽഹി ഹൈക്കോടതി പറഞ്ഞു.ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിക്കെതിരായ സൽഹി പൊലീസിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.ബലാത്സംഗ ആരോപണത്തിൽ നിന്നും ഇര പിൻവാങ്ങിയതിനെ തുടർന്ന് മുഴുവൻ പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു ഡൽഹി പൊലീസിന്റെ പുനപരിശോധനാ ഹർജി. ജോലി വാഗ്ദാനം ചെയ്ത് മൂന്ന് പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഒരു സ്ത്രീ നൽകിയ പരാതി. എന്നാൽ വിചാരണ വേളയിൽ അവർ മൊഴി മാറ്റി പറയുകയായിരുന്നു.പ്രതി തന്നെ നിർബന്ധിച്ചിട്ടില്ലെന്നും ഉപഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികളിൽ ഒരാളുമായി ബന്ധത്തിൽ ഏർപ്പെട്ടതെന്നുമായിരുന്നു പിന്നിടുള്ള മൊഴി.എന്നാൽ ഇത്തരത്തിലുള്ള ആരോപണങ്ങളെ നിസ്സാരമായി കാണാനാവില്ലെന്നും യഥാർത്ഥ ഇരകളെ ബാധിക്കാതിരിക്കാൻ വിഷയത്തിൽ കർശന പരിശോധന നടത്തുമെന്നും കോടതി പറഞ്ഞു.ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയുടെതായിരുന്നു നിരീക്ഷണം.
വ്യാജ ബലാത്സംഗ ആരോപണങ്ങൾ ഉണങ്ങാത്ത മുറിവുകൾ അവശേഷിപ്പിക്കും: ഡൽഹി ഹൈക്കോടതി
