ബെംഗളൂരു: വനഭൂമി കൃഷി ഉള്‍പ്പെടെയുള്ള വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വനഭൂമി ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതു വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മെഹ്തയും ഉള്‍പ്പെട്ട ബെഞ്ച് വിലയിരുത്തി.ഇത്തരത്തില്‍ സ്വകാര്യ ആവശ്യത്തിന് അനുവദിച്ച വനഭൂമി തിരിച്ചുപിടിച്ചു മര ങ്ങള് വച്ചുപിടിപ്പിക്കാനും കോടതി ഉത്തരവിട്ടു.സന്തോഷിക്കാൻ വരട്ടെ വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ കൂട്ടിയുള്ള ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതിഗാന്ധി ജീവന് കലക്ടീവ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കൃഷി ചെയ്യാനായി 134 ഏക്കര്‍ വനഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസാണിത്. സൊസൈറ്റിയെ എതിര്‍ത്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി.
വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്: സുപ്രിം കോടതി –
