‘അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം പീഡനമായി കണക്കാക്കാനാകില്ല’; അലഹാബാദ് ഹൈക്കോടതി.

അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്നും അതേസമയം അധ്യാപകനിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണെന്നും അലഹബാദ് ഹൈക്കോടതി.19 വർഷം മുമ്പ് പ്രയാഗ്‌രാജിലെ മോട്ടിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഎൻഎൻഐടി) അധ്യാപകൻ തന്റെ വിദ്യാർത്ഥിയുമായി ഉഭയസമ്മതത്തോടെ ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞത്. പിരിച്ചുവിട്ട നടപടി ഞെട്ടിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.ഒരു അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന ധാർമ്മിക മാനദണ്ഡങ്ങൾ ഹർജിക്കാരൻ പാലിച്ചിട്ടില്ലായിരിക്കാം. പക്ഷേ 2006 ൽ അദ്ദേഹത്തിന് ചുമത്തിയ പിരിച്ചുവിടൽ എന്ന കഠിനമായ ശിക്ഷ അനുപാതരഹിതമാണെന്ന് ജസ്റ്റിസ് ഷംഷെരി നിരീക്ഷിച്ചു. 1997 നും 2000 നും ഇടയിൽ മാസ്റ്റേഴ്സ് കോഴ്‌സ് പൂർത്തിയാക്കിയ മുൻ വിദ്യാർത്ഥിനി 2003ൽ നൽകിയ പരാതിയെത്തുടർന്ന് എംഎൻഎൻഐടി അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.പഠിച്ച കാലത്ത് അധ്യാപകൻ തന്നെ വൈകാരികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയതായും നിർബന്ധിച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ടതായും വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് വിട്ട് മൂന്ന് വർഷത്തിന് ശേഷവും അധ്യാപകൻ മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷവുമാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *