ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റില്‍. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്.2019ല്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പുവച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് ശ്രീകുമാർ. ഹെെക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുള്ള നിർദേശം അനുസരിച്ച് ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
ശബരിമല സ്വര്‍ണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍
